പ്രണയം
അച്യുതമേനോൻ (അനുപം ഖേർ) ഗ്രേസ് (ജയപ്രദ) എന്നിവർ വ്യത്യസ്ത സമുദായങ്ങളിൽ നിന്നും പ്രണയിച്ചു വിവാഹിതരായവരാണ്. എന്നാൽ അവരുടെ കുഞ്ഞിനു (അനൂപ് മേനോൻ) രണ്ടര വയസ്സു തികഞ്ഞ സമയത്ത് ചില പൊരുത്തക്കേടുകളാൽ അവർ വിവാഹമോചനം നേടി. കുഞ്ഞിനെ പിതാവിനൊപ്പം വിടാൻ കോടതി വിധിച്ചു. വീട്ടുകാരുടെ ഭീഷണിയാൽ ഗ്രേസ് പ്രൊ. മാത്യൂസിനെ (മോഹൻലാൽ) വിവാഹം ചെയ്തു. അച്യുതമേനോന്റെയും ഗ്രേസിന്റെയും മകൻ സുരേഷ്മേനോൻ വിദേശത്താണ് ജോലി ചെയ്തിരുന്നത്. പിന്നീട് 40 വർഷങ്ങൾക്കു ശേഷം അച്യുതമേനോനും ഗ്രേസും തങ്ങളുടെ വാസസ്ഥലത്ത് ലിഫ്റ്റിൽ വെച്ച് കണ്ടുമുട്ടുന്നു.
- വർഷം: 2011
- രാജ്യം: India
- തരം: Drama, Romance
- സ്റ്റുഡിയോ: Fragrant Nature Film Creations
- കീവേഡ്: career, philosophy, professor, american football, romance, ex-wife
- ഡയറക്ടർ: Blessy
- അഭിനേതാക്കൾ: Jaya Prada, Anupam Kher, Mohanlal, Anoop Menon, Nivetha Thomas, Sreenath Bhasi